Wednesday, 9 December 2015

Cochin-Diaries


ധനുഷ്കോടി എന്ന പേരു ഒരുപാട് കേട്ടിട്ടുടെന്കിലും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം അത് സമ്മാനിക്കും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല... ബൈക്ക് Trips മുന്പും ഞങ്ങളുടെ സംഘം നടത്തിയിട്ടുണ്ടെങ്കിലും ഒരു അത്ഭുതമായി തോന്നിയത് അപ്പോഴാണ്‌. ഇത് ഒരു യാത്ര വിവരണത്തിനും അപ്പുറം ഞങ്ങളുടെ ചെറിയ Gang ൻറെ ചെറിയ ലോകത്തെ വലിയ അനുഭവങ്ങളും തമാശകളുമാണ്.

കോഴിക്കട എന്ന് മറ്റുള്ളവരാൽ അറിയപെടുന്ന വലിയ ഒരു ബിസിനെസ്സ് സാമ്രാജ്യത്തിന്റെ അധിപൻമാരാണ് ഞാനീ പറഞ്ഞ Gang. ട്രിപ്പ്‌ എന്നു മാത്രം മനസ്സിൽ കൊണ്ടുനടക്കുന്ന കൊറച്ചധികം പാവം (:-D ) ചെറുക്കന്മാർ .. അപ്പുകുട്ടൻ എന്ന രാജാവും ഒപ്പം റോയ് മ്വോനും, പിന്നെ സൂസി യും paddyയും(സോറി paddy എന്ന് മലയാളത്തിൽ ടൈപ്പ് ചെയ്യുമ്പോ പട്ടി എന്നെ വരുന്നുള്ളൂ), പിന്നെ നെക്കലേസ് പാലുവും (നെക്ക് ലെസ്സ് - അത് വഴിയെ പറയാം)  ഏറ്റവുമൊടുവിൽ വിനീത വിധേയനായ ഈയുള്ളവനും..  ചെറുപ്പത്തിന്റെ തിളപ്പിൽ ഞങ്ങൾ പ്ലാൻ ചെയ്ത ഒരു ധനുഷ്കോടി ട്രിപ്പ്‌ നെ പറ്റിയാണ് ഇനിയുള്ള കഥ,aka അനുഭവം.

മുന്പുള്ള ബ്ലോഗ്ഗിൽ നിർത്തിയത് പോലെ bhk അന്വേഷിച്ച് മടുത്ത ഞാൻ ബാംഗ്ലൂർ നിന്നും  കൊച്ചിക്ക്‌ വണ്ടികേറി .. പഴയ റൂം മേറ്റ്സ് നെ മിസ്സ്‌ ചെയ്യുമെങ്കിലും കൊച്ചി ആണ് നമ്മുടെ തട്ടകം എന്ന ബോധോദയം ഉണ്ടായപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ... 

കൊച്ചി - യിൽ എന്നെ വരവേല്ക്കാൻ ഉണ്ടായിരുന്നത് നമ്മുടെ സ്വന്തം സൂസി ആരുന്നു... സൂസി വഴി അവന്റെ ബാക്കി റൂം മേറ്റ്സ് നേയും (പില്ക്കാലത്ത് ബ്രൊ സ്) പരിചയപെട്ടു .. അതിലോരാളാരുന്നു പാഡി (Paddy). തല്ക്കാലം അവരുടെ റൂമിലു കയറി കൂടി ഞാൻ .. കുറച്ചു കാലത്തിനു ശേഷം എന്നെ ചവിട്ടിപുറത്താക്കികൊണ്ട് ക്രൂരതയുടെ ആൾ രൂപമായ ആ അവതാരം അവതരിച്ചു..  chennai യിൽ നിന്നും എത്തിയ പാലു എന്ന കഴുത്തില്ലാ പാലാ കാരൻ മനുഷ്യൻ (Neck - Less Paalu). ക്രൂരതയുടെ മുഖവും കുട്ടികളുടെ മനസ്സും .. അതാണ് ആ അവതാരം ..  

സൂസി വഴി ഓഫീസില് നിന്നും പരിചയപെട്ട മറ്റു രണ്ടു പ്രസ്ഥനങ്ങളാണ് അപ്പുകുട്ടനും റോയി മോനും ...  ജാംബവാൻ എന്ന വ്യക്തി പോലും ജനിക്കുന്നതിനു മുൻപ് ഉണ്ടാരുന്ന ഒരു ശകടം,ഒരു പാവം നിഷ്കളങ്കനായ പയ്യനെ പറഞ്ഞു  മയക്കി അവന്റെ തലയിൽ  അടിച്ചേൽപ്പിച്ച് ആർത്തട്ടഹിച്ച ഒരു നീചൻ .. അതാണ് റോയ് മോൻ.. 
നീചന്റെ കൂടെ എങ്ങനെ ഇത്രയും നല്ല മനസ്സുള്ള, ഇത്രക്കും പാവമായ , ഇത്ര  മാന്യനും സ്നേഹസ്വരൂപനുമായ ആൾ വന്നു പെട്ടു എന്നത് ഇന്ന്നും ചുരുളഴിയാത്ത രഹസ്യമാണ്.. പറഞ്ഞു വന്നത് നമ്മുടെ രണ്ടാമത്തെ പ്രസ്ഥാനമായ അപ്പുകുട്ടൻ aka അക്ക യെ പറ്റി ആണ്... അക്ക വിശാലമായ ഒരു മനസ്സിനുടമയാണെന്ന് എനിക്കതികം വൈകാതെ മനസിലായി .. ശരിക്കും... പലപ്പോഴും നീചനും ഞങ്ങളോക്കെയും  ഇന്നു കാണുന്ന പോലെയുള്ള നല്ല വ്യക്തിത്വങ്ങൾ  ആയതിനു കാരണം അക്ക തന്നെയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എല്ലാവർക്കും....

സൂസി  വായ തോറന്നാൽ എപ്പോഴും പോവാ പോവാ എന്ന് പറയുന്നത് കൊണ്ടാണോ എന്നറിയില്ല ഞങ്ങളിൽ ഉറങ്ങി കിടന്നിരുന്ന riders എപ്പഴോ ഞങ്ങളറിയാതെ നേരം തെറ്റി എണീറ്റു.. 

തീരുമാനങ്ങൾക്ക് പങ്കാളിയാവാൻ മാത്രമാരുന്നു പലപ്പോഴും ഞങ്ങളുടെ ടീ മേറ്റ്‌ bb യുടെ വിധി.. ഞങ്ങളുടെ ഒട്ടുമിക്ക tripsum പ്ലാൻ ചെയ്തത് അവളുടെ മുന്നിൽവച്ചാരുന്നു .. ബാംഗ്ലൂർ ട്രിപ്പ്‌ കഴിഞ്ഞു വന്ന ക്ഷീണം വിട്ടുമാറിയ  ഞങ്ങൾ അന്നും പതിവു പോലെ  അവളുടെ മുന്നില് വച്ചിട്ടാരുന്നു പ്ലാനിംഗ്... ന്യൂ year ട്രിപ്പ്‌ ആയിരുന്നു വിഷയം.. പറയുന്നത് കേട്ടിട്ട് ന്യൂ year ന്റെ കുറെ മുൻപ് പ്ലാൻ ചെയ്യുന്നതാണെന്ന് തെറ്റിദ്ധരിചേക്കാം പക്ഷെ ന്യൂ year അന്നു രാത്രി ആണെന്നതായിരുന്നു പരമാർത്ഥം.. bb യുടെ പുച്ഛം കണ്ടിട്ടാണോ എന്നറിഞ്ഞുകൂടാ, next scene ൽ ഞങ്ങൾ പെട്രോൾബങ്കിൽ ആയിരുന്നു .. ധനുഷ്കോടി പോവാനുള്ള തീരുമാനത്തിന്റെ ആദ്യ move!!!

 എല്ലാം വളരെ പെട്ടന്നായിരുന്നു.. ടീ ടൈമിൽ പോകാൻ തീരുമാനിച്ചതും റൂമിൽ പോയതും,വണ്ടി എടുത്തതും പെട്രോൾ പമ്പിൽ എത്തിയതും എല്ലാം... യാത്രയുടെ ആവേശം നിറഞ്ഞൊഴുകുന്ന നിമിഷങ്ങൾ. അങ്ങനെ ഏതാണ്ട് രാത്രി 9-10 മണിയോടെ ഞങ്ങൾ യാത്ര തിരിച്ചു.. യാത്രയുടെ ആവേശം ഏറെ വൈകാതെ നിലച്ചു എന്നു വേണം പറയാൻ .. പെട്ടന്നെടുത്ത തീരുമാനമായതുകൊണ്ട് വഴി ചെറുതായൊന്നു പാളി... കട്ടപ്പന വഴി പോകാനായിരുന്നു ഞങ്ങളുടെ വിധി .. നല്ല മനോഹരമായ gutter uകൾ നിറഞ്ഞ വഴിയും വളരെ ചെറിയ വളവുകളും കൊണ്ട് സമ്പന്നമായിരുന്നു ആ വഴി .. നല്ല തണുപ്പുള്ളത്കൊണ്ട് drive ഉം നന്നായിരുന്നു.. (:-D). കാട്ടാനകളു കൂടി ഉണ്ടായിരുന്നേൽ കുറച്ചുകൂടെ നന്നായേനെ .. തൊട്ടുമുൻപിലെ town il വച്ച് ഹാപ്പി ന്യൂഇയർ പറഞ്ഞ കുറച്ചു ചെറുപ്പക്കാർക്ക് ശേഷം മനുഷ്യരെ ആരെയും കണ്ടിട്ടില്ലരുന്നു ഞങ്ങൾ..  ചുരുക്കിപറഞ്ഞാൽ രാത്രി കട്ടപ്പന സ്റ്റേ ചെയ്ത് രാവിലെ കൊച്ചിക്ക് തിരിച്ചു വരാൻ തീരുമാനിച്ചാലോ എന്നു വരെ എത്തി സംസാരം .. അശ്രാന്തപരിശ്രമങ്ങൾക്കൊടുവിൽ ഞങ്ങൾ ഒടുവിൽ കട്ടപ്പന എത്തി ചേർന്നു ... സമയം 1 കഴിഞ്ഞിരിക്കുന്നു.. Yes .. The First Day ഓഫ് 2015 !!!

 ഇനിയെന്ത് എന്ന സംശയത്തിനോടുവിൽ ഞങ്ങൾ മുന്നോട്ട് പോവാൻ തന്നെ തീരുമാനിച്ചു..  വഴിയിൽ വച്ചു കണ്ട ലോക്കൽ congress പ്രധാനമന്ത്രി ഒരു ലോഡ് കത്തി ക്ക് ശേഷം ഒരുവിധം വഴി പറഞ്ഞു തന്നു.. ശേഷം ഒരു ലോക്കൽ യേശുദാസിനെയും പരിചയപെടുത്തി.. ഒടുവിൽ റോയ് മോനെ നോക്കി ഒരു കമന്റും ... അവൻ ആളു അത്ര വെടിപ്പല്ല എന്ന്.. ആ സത്യം കേട്ടതോടെ പുച്ഛത്തിൽ അദ്ദേഹത്തെ  നോക്കിയിരുന്ന എല്ലാവരുടെ മുഖത്തും ഒരു ചിരി പടർന്നു ... ഒപ്പം ഒറ്റ നോട്ടത്തിൽ സത്യം പറഞ്ഞ അദ്ദേഹത്തോട് ബഹുമാനവും.. ഇനിയും അവിടെ തുടർന്നാൽ ലോക്കൽ യേശുദാസ് ഗാനമേള തുടങ്ങും എന്ന പേടികൊണ്ട് ഒരു Happy Newyear & Good nyt പറഞ്ഞു ഞങ്ങൾ പെട്ടന്ന് അവിടെനിന്നും തടിതപ്പി...ഉറക്കത്തിന്റെ കടുത്ത വിളികളെ ശക്തമായി നേരിട്ടുകൊണ്ട് ഞങ്ങൾ മധുരൈ നഗരത്തെ ലക്ഷ്യം വച്ച് യാത്ര തുടർന്നു ..
  
പുലർച്ചെ ഒരു എട്ടുമണിയോടടുത്തു ഞങ്ങൾ മധുരൈക്കു കുറച്ചുദൂരം മുൻപ്‌ വച്ചു ഹാൾട്ട് ചെയ്തു. കാരണമുണ്ടായിരുന്നു... Paddy യുടെ വണ്ടി പഞ്ചറായി. ഉറക്കത്തിന്റെ കടുത്ത വിളികളെ നിയന്ത്രിക്കാൻ അധികം ഞങ്ങൾക്കാവുമായിരുന്നില്ല. അതിനാൽ റോയിച്ചനോടും അപ്പുകുട്ടനോടും യാത്ര തുടരാനും മധുരൈ ചെന്നു സ്റ്റേ അറേഞ്ച് ചെയ്യാനും പറഞ്ഞേൽപ്പിച്ചു. ഞാനും സൂസിയും കൂടെ puncture കടയിൽ നിന്നു ആളെയും കൂട്ടികൊണ്ടച്ചെന്നു .. Puncture ഷോപ്പിൽ നിന്നു ഏതാനും ഫോട്ടോകളും കാച്ചി.. പതിയെ യാത്ര തുടർന്നു ..





ഏകദേശം 11 മണിയോടു കൂടി ഞങ്ങൾ മധുരൈ നഗരത്തിലെത്തി. മധുരൈ മീനാക്ഷിയുടെ  ഏരിയയിൽ (I mean ദൈവ സന്നിധിയിൽ) തന്നെ ഒരു lodge ഉം കിട്ടി... പിന്നെ വൈകുന്നേരം വരെ ഒന്നും ഓർമയില്ലാരുന്നു .. യാത്രയുടെ ക്ഷീണം മുഴുവൻ ആ lodge ൽ ഇറക്കി വച്ച് ഞങ്ങൾ സുഖമായിയുറങ്ങി..

ഏകദേശം 5മണിയോടു കൂടി ഞങ്ങൾ എഴുന്നേറ്റു.. നേരെ ധനുഷ്കോടി വിട്ടാലോ എന്ന ചിന്ത മധുരൈ മീനാക്ഷി ക്ഷേത്രത്തിന്റെ അടുത്തു വന്നപോഴേ പോയി... അങ്ങനെ മീനാക്ഷി temple കാണാം എന്ന തീരുമാനത്തിൽ ഞങ്ങളെത്തി.. ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ നികത്താനാവാത്ത നഷ്ടമായേനെ എന്നു ഉള്ളിലെത്തിയപ്പോൾ മനസിലായി.... What a Temple !!! ഒടുവിൽ ഞങ്ങൾ മീനാക്ഷി temple നിന്നും വിട പറഞ്ഞു... മധുര മീനാക്ഷിയെ കണ്ടു മടക്കം .. ഇനി ലക്ഷ്യം രാമേശ്വരം എന്ന ഒരു status um fb യിൽ പോസ്റ്റും ചെയ്തു. 

യാത്രയുടെ ക്ഷീണം അപ്പാടെ മാറിയിരുന്നു... യാത്ര വീണ്ടും രാത്രിയിൽ.. ഇടക്ക് കഴിക്കാൻ നിർത്തിയപ്പോൾ അക്ക യുടെയും പാലു മോന്റെയും നിർബനഥ പ്രകാരം വീണ്ടും കൊറച്ചു എന്റെ തല എന്റെ ഫുൾ figure എന്ന മട്ടിൽ രണ്ടു പേരുടെയും കൊറച്ചു ഫോട്ടോസ് എടുത്തു .. പാലുമോൻറെ മുഖത്തെ ഒരു കുരു ഫോട്ടോഷോപ്പ് use ചെയ്താണു നീക്കം ചെയ്തത് ..





രാത്രിയിലെ അടുത്ത ലക്ഷ്യം രാമനാഥപുരം-രാമേശ്വരം ആയിരുന്നു.രാമനാഥപുരത്തെക്കുള്ള യാത്രാമദ്ധ്യേ സുസി ഓടിച്ചിരുന്ന ഞങ്ങളുടെ വണ്ടി പാമ്പിനെ പോലെ വളഞ്ഞു പുളയാൻ തുടങ്ങി .. ആദ്യം എനിക്ക് സംഭവം മനസിലായില്ലെങ്കിലും പിന്നീട് സൂസി മോൻ ഉറങ്ങിപോയതാണെന്ന് ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.സൂസി മോൻ അങ്ങനെയാണ് .. പെട്ടന്ന് ഒറക്കം വരും. അവനെ ഉടനെ വിളിച്ചുണർത്തി പുറകിലിരുത്തി ഞങ്ങൾ വീണ്ടും യാത്രയാരംഭിച്ചു .. മറ്റു ബൈക്കുകളിലെ ഡ്രൈവർമാരുടെ സ്ഥിതി എന്താണെന്നു അറിഞ്ഞുകൂടാ , അതെന്തായാലും ഞങ്ങൾ ബൈക്കിൽ ഇരുന്നു ഗാനമേള ആരംഭിച്ചു. ബൈക്കിനു പോലും അത് സഹിക്കാൻ പറ്റിയില്ല എന്നു തോന്നുന്നു, ഞങ്ങളെ പ്രതിക്ഷിച്ചതിലും നേരത്തെ അവൻ രാമനാഥപുരത്തെത്തിച്ചു.

രാമനാഥപുരം ചെക്ക്പോസ്റ്റിലെ പോലീസുകാർ നല്ല മനുഷ്യരായിരുന്നു.. വഴിയും ഒട്ടേറെ ഉപദേശങ്ങളും അവർ തന്നു. താമസിക്കാൻ രാമേശ്വരത്തു തന്നെ സ്ഥലം നോക്കണം എന്നും, ധനുഷ്കോടിയിൽ അതിനുള്ള സൗകര്യം കാണില്ല എന്നും അവർ മുന്നറിയിപ്പ് തന്നു .. എന്തായാലും മുന്നോട്ട് തന്നെ ഞങ്ങൾ യാത്ര തുടർന്നു. പാമ്പൻ പാലത്തിന്റെ ഉറപ്പ് എന്നല്ലാം കേട്ടിട്ടുള്ളതല്ലാതെ പാലം ഇതുവരെ കണ്ടിട്ടില്ലായിരുന്നു .. പാലത്തിനു മുകളിലെത്തിയപ്പോൾ Halt ചെയ്യാനും ക്ഷീണം മാറ്റുവാനുമായി ഞങ്ങൾ തീരുമാനിച്ചു.. പാലത്തിനു മുകളിലെത്തിയപ്പോൾ ചെറുതിരകളുടെ ശബ്ദം കേട്ടാണ് ഞങ്ങൾ താഴെ നോക്കാൻ തീരുമാനിച്ചത് .. ക്യാമറ ലോ ഷട്ടർ സ്പീടിൽ സെറ്റ് ചെയ്ത് ഫോട്ടോ എടുത്തപ്പോഴാണ് താഴെ കടലാണെന്ന് മനസിലായത്. മുഴുവനായി അപ്പോഴും പിടികിട്ടിയില്ലെങ്കിലും പാമ്പൻ പാലം ഒരു അത്ഭുതമാണെന്നു തിരിച്ചറിഞ്ഞത് പിറ്റേന്നാണ് ...


പാലത്തിന്റെ രഹസ്യങ്ങൾ ചുരുളഴിക്കാതെ ഞങ്ങൾ പാലം ക്രോസ് ചെയ്ത് മറുകരയായ രാമെശ്വരത്തെത്തി, സ്റ്റേ കണ്ടുപിടിച്ചു.. ഉറക്കത്തിന്റെ ആധിക്യം കാരണം രാവിലെ വരെ ഉള്ളതൊന്നും കൃത്യമായി ഓർമയില്ല .. രാവിലെ എഴുന്നേറ്റപ്പൊൾ ആണ് കട്ടപ്പന നിന്നും തിരിച്ചു പോകാൻ തുടങ്ങിയ ഞങ്ങൾ ഇപ്പോൾ രാമേശ്വരം വരെ എത്തി എന്ന് ശരിക്കും മനസിലായത് .. ആ ആവേശത്തിലാണ് ഞങ്ങൾ രമേശ്വര സന്ദർശനത്തിനിറങ്ങിയത്.   
ആദ്യം പോയത് രാമേശ്വരം temple തന്നെ ആയിരുന്നു.. മധുരൈ പോലെ ഒന്നും ഇല്ലെങ്കിലും രാമേശ്വരം temple ഞങ്ങളെ നിരാശപെടുത്തിയില്ല.പക്ഷെ രാമേശ്വരം ഞങ്ങളെ അത്ഭുതപ്പെടുത്തിയത്  വേറെ രീതിയിലായിരുന്നു. അതിലെ ആദ്യത്തെതായിരുന്നു പാമ്പൻ എന്ന അത്ഭുതം.






രാമേശ്വരം temple കണ്ടതിനു ശേഷം നേരെ പോയത് വില്ലുണ്ടി തീർത്ഥം കാണാൻ ആയിരുന്നു.. അതിന്റെ geography അവടെയുള്ള ബോർഡ്‌ വായിച്ചപ്പോഴാണ് മനസിലായത്. ടൈപ്പ് ചെയ്യാൻ വയ്യ. വായിച്ചു മനസിലാകിയാൽ മതി. യാത്രയുടെ വീര്യം കുറച്ചത് ചുട്ടുപൊള്ളുന്ന വെയിലായിരുന്നു. അതൊന്നും വക വെക്കാതെ ഞങ്ങൾ പാമ്പൻ പാലത്തിലേക്കു തിരിച്ചു.
Captured From Villundi Theertham








പാമ്പൻ പാലത്തിലെ വെയിൽ അസഹനീയം ആയിരുന്നെങ്കിലും ചൂട് അധികം ഇല്ലാത്തതിനാൽ ഞങ്ങൾ പാലത്തിലെക്കിറങ്ങി. ബ്ലൂ വാട്ടർ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും സ്വിമ്മിംഗ് പൂളിൽ കണ്ടിട്ടുണ്ടെങ്കിലും natural ആയ ബ്ലൂ വാട്ടർ എന്ന് പറഞ്ഞാൽ ഇതാണ് . അതിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണ് ..










ഫോട്ടോയിലെ പാലുവിനെ കണ്ടാൽ ദാവൂദ് ഇബ്രാഹിം  ആണെന്ന് തോന്നുമെങ്കിലും ആളു വെറും പാല ഡോണ്‍ ആണെന്ന് ഞങ്ങൾക്ക് മാത്രമേ അറിയാവൂ .. Paddy യുടെ ഇരുത്തം ഇംഗ്ലണ്ടിലെ പിച്ചക്കാരെ പോലെ ഉണ്ടെങ്കിലും ക്യാമറ യിലൂടെ നോക്കുമ്പോൾ കൊള്ളം എന്നു പറഞ്ഞ്‌ ,വന്ന ചിരി അടക്കി പിടിച്ചാണ് ഞാൻ ഫോട്ടോ എടുത്തത്. ഫോട്ടോയിൽ  പാലുമൊന്റെ സ്വന്തം എന്നു  പറയാവുന്നത് ആശാൻ ഇട്ടിരിക്കുന്ന ആ ജീൻസ് മാത്രം,. പാമ്പൻ പാലത്തിന്റെ ഭംഗി ഇനിയും ടൈപ്പ് ചെയ്യാനുള്ള മടികൊണ്ട് ആ പണി ഇനി ഫോട്ടോകൾക്ക് കൊടുക്കുന്നു. അത് സംസാരിക്കട്ടെ ഇനി..
 ഉച്ചക്ക് 1.45 നു ആണ് പാലത്തിനു മുകളിലൂടെയുള്ള ട്രെയിൻ . അതിനുമുന്പ് ആ സ്ഥലം കാലിയാക്കണം എന്നു പരിസരവാസികൾ പറഞ്ഞിരുന്നു. കാരണം ട്രെയിൻ വന്നാൽ മാറാൻ സ്ഥലമില്ലാത്തതു തന്നെ .. എന്നാൽ ട്രെയിനിനെ വരെ തള്ളി പാലത്തിനു മുകളിൽനിന്നു മറിച്ചിടാൻ കെല്പ്പുള്ള ആൾക്കാർ ടീമിൽ ഉള്ളപ്പോൾ ഞങ്ങള്ക്കെന്തുഭയം ..എന്തായാലും ആ റിസ്ക്‌ നു മുതിരാൻ ആർക്കും ധൈര്യം പോരാത്തതിനാൽ ഞങ്ങൾ ട്രെയിനിന്റെ ചൂളം വിളിക്കുമുന്പേ അവിടെനിന്നിറങ്ങി.

അടുത്ത ലക്ഷ്യം ഞങ്ങളുടെ destination ആയിരുന്നു.. ദി Ghost സിറ്റി !!

ധനുഷ്കോടിയിലെക്കുള്ള വഴി മറക്കാൻ കഴിയാത്ത ഒന്നായിരുന്നു. എത്രയൊക്കെ പറഞ്ഞാലും പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്തത്ര ആവേശം നല്കുന്ന വഴി... കടൽമണലുകൊണ്ടു മൂടിയ ഒരു ദ്വീപിനു കുറുകെയുള്ള ഒരു റോഡ്‌.. The Road to the destination.. ഇടക്കെപ്പഴോ നീലനിറംകൊണ്ടു മൂടിയ കടലിനെയും കാണാമായിരുന്നു .. അധികനേരം ആ ഭംഗിയെ കണ്ടുകൊണ്ട് യാത്ര ചെയ്യനാവില്ലയിരുന്നു. ഇടക്ക് ആ ഭംഗി നേരിട്ടാസ്വധിക്കാനായി ഞങ്ങൾ വണ്ടി നിർത്തി. വണ്ടി നിർത്തിയാൽ പിന്നെ അടുത്തത് ക്യാമറ എന്ന അപ്പുക്കുട്ടന്റെ തിയറി പ്രകാരം അവന്റെ സൗന്ദര്യം പകർത്തുവാൻ ഞാൻ ക്യാമറ എടുത്തു .. ശേഷം താഴെ കാണാം..
റോഡ്‌ to Dhanushkodi








 അങ്ങനെ ഒടുവിൽ മനസില്ലാമനസ്സോടെയാണെങ്കിലും ഞങ്ങൾ അവടെ നിന്നും വീണ്ടും യാത്ര തിരിച്ചു. കാരണം സമയം 3.30 ആയിരുന്നു.. ധനുഷ്കോടി കൂടി കവർ  ചെയ്യാൻ ഉള്ളതുകൊണ്ട് അധിക സമയം അവിടെ നിന്നില്ല.. മൊബൈലിൽ വീഡിയോ എടുക്കുന്നുണ്ടായിരുന്നു ആ യാത്രയിൽ.. ഫോണിന്റെ memory ഫുൾ ആയപ്പോൾ അതും നിർത്തി.  ഒരു ചെറിയ യാത്രക്കൊടുവിൽ ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യത്തിലെത്തി. ധനുഷ്കോടി എന്ന ചെറിയ കടൽത്തീരം..

ബൈക്ക് route അല്ലാത്തതുകൊണ്ടും , ബൈക്കിൽ ഉപ്പുവെള്ളം കയറും എന്നാ ഭയം കൊണ്ടും പിന്നീടുള്ള യാത്ര ഞങ്ങൾ ഒരു Traveller ഇൽ ആക്കാൻ തീരുമാനിച്ചു. വണ്ടിയിൽ ഞങ്ങളെ കൂടാതെ ഏതാനും അയ്യപ്പന്മാരും ഉണ്ടായിരുന്നു. വണ്ടി പതുക്കെ നീങ്ങി.. വെള്ളത്തിലൂടെയും കരയിലൂടെയും സഞ്ചരിക്കുന്ന ആദ്യ വണ്ടി ആ traveller ആയിരിക്കണം. കാരണം അതിനു അത്ര പഴക്കം ഉണ്ടായിരുന്നു.. Wonder-la യിലെ ഏതോ മാരക ride ഇൽ കയറിയ കുട്ടികളെ പോലെ ഞങ്ങൾ ആ യാത്ര ആസ്വദിച്ചു. കുലുങ്ങിയും നിരങ്ങിയും ഉള്ള യാത്രക്കിടയിൽ heavy duty വണ്ടിയിൽ triple വച്ച് കൂളായി യാത്ര ചെയ്യുന്നഫ്രീക്ക് അണ്ണന്മാരെയും കാണാമായിരുന്നു. യാത്രക്കൊടുവിൽ ഞങ്ങൾ ധനുഷ്കോടിയിൽ എത്തി ...


സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടാണോ അതോ ഇത്ര ദൂരം യാത്ര ചെയ്ത് ഒരു സ്വപ്നം യാഥാർത്ഥ്യമാക്കിയതിന്റെ ആവേശം കൊണ്ടാണോ എന്നറിയില്ല, ധനുഷ്കോടി പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭവമായിരുന്നു സമ്മാനിച്ചത്. എല്ലായിടതും പൊളിഞ്ഞ കെട്ടിടങ്ങൾ മാത്രം.. പണ്ടുണ്ടായൊരു ചെറിയ cyclone സമ്മാനിച്ച അവശേഷിപ്പുകൾ. രാമസേതു point, പഴയ തകർന്ന കോളേജ്, church ...എല്ലാം പഴയ പ്രതാപത്തെ എടുത്തുകാണിക്കുന്നു. "തകർച്ചയുടെ സൗന്ദര്യം" അന്നാദ്യമായി ആസ്വദിച്ചു ..

















അന്നു രാത്രി ഞങ്ങളെ കാത്തിരിക്കുന്നത് മറ്റൊരു മനോഹര യാത്രയായിരുന്നു. രാമനാഥപുരം മുതൽ തൂത്തുകുടി വരെയുള്ള ഒരു യാത്ര.. കിലോമീറ്റരുകളോളം നീണ്ടു കിടക്കുന്ന ഒരു straight പാത. ഇരുവശങ്ങളിലും പാടങ്ങളും ഉപ്പുകണ്ടങ്ങളും.. എത്ര നേരം അങ്ങനെ വണ്ടി ഓടിച്ചു എന്നറിഞ്ഞുകൂടാ, പുലർച്ചക്കു 3 മണിയോടടുത് ഞങ്ങൾ തൂത്തുകുടി എത്തി.. സമീപവാസികൾ ഞങ്ങളുടെ  looks ഉം ജാടയും കണ്ടപ്പോൾ അന്നാട്ടിലെ ഏറ്റവും വലിയ ഹോട്ടൽ  തന്നെ ഞങ്ങൾക്കു വേണ്ടി റെഫർ ചെയ്തു. ഉറക്കത്തിന്റെ അസുഖം കാരണം ഞങ്ങൾ ഒന്നും നോക്കാതെ അങ്ങനെ ഹോട്ടൽ ഗീത international ഇൽ റൂം എടുത്തു .. നല്ല ആഡംബരം നിറഞ്ഞ മുറി ഞങ്ങള്ക്ക്തരുമ്പോൾ ഞങ്ങൾ  അറിഞ്ഞിരുന്നില്ല കിട്ടാൻ പോകുന്ന പണി ..

രാവിലെ ഒരു 11 മണിയോട് കൂടി ഞങ്ങൾ ഹോട്ടൽ ഗീത international cafeteria യിൽ എത്തി .. പൊറോട്ട യാണ് കഴിക്കാനായി എല്ലാവരും പറഞ്ഞത് . കഴിച്ചു കഴിഞ്ഞിട്ടാണ്  ഒരു പൊറോട്ട യുടെ  വില ഞങ്ങൾ അറിഞ്ഞത് .. കഴിച്ച ഭക്ഷണം അതുകൊണ്ട് പെട്ടന്ന് ദഹിച്ചു.  ഉടനെ തന്നെ ഹോട്ടൽ ഗീത international veccate ചെയ്ത് ഞങ്ങൾ തൂത്തുകുടിയോട് സലാം പറഞ്ഞു യാത്ര തിരിച്ചു.

ജീവിതത്തിൽ യാത്ര ചെയ്തതിൽ ഒരിക്കലും മറക്കാനാവാത്തത് എന്ന് തോന്നിയ വഴിയായിരുന്നു ഇനിയുള്ളത്. തൂത്തുകുടി to തിരുനൽവേലി. ഒരു കുഞ്ഞു വളവു പോലും ഇല്ലാത്ത മനോഹരമായ ഒരു റോഡ്‌. ചുറ്റും കൃഷി പാടങ്ങൾ. ഒരു മരം പോലും ഇല്ലാഞ്ഞിട്ടും കുറച്ചകലെ കാണുന്ന വലിയൊരു കുന്നിന്റെ തണൽ റോഡിൽ മുഴുവൻ.. ചുരുക്കി പറഞ്ഞാൽ  യാത്രയുടെ ഒരു ക്ഷീണവും അറിയാതെ ഞങ്ങൾ തിരുനെൽവേലി എത്തിച്ചേർന്നു. തിരുനെൽ വേലി സിറ്റിക്കുള്ളിലെ കൊടുംചൂടിൽ വണ്ടിക്ക് അൽപനേരം വിശ്രമം കൊടുത്തിട്ട് ഞങ്ങൾ തിരുനെൽവേലി ഹൽവ വാങ്ങാൻ ഇറങ്ങി. ഹൽവ വാങ്ങി ഞങ്ങൾ തെങ്കാശി യിലേക്ക് തിരിച്ചു .

തെങ്കാശി യിലെ കുറ്റ്രാളം waterfalls കാണാനാണ്.  അതിരപള്ളി യോട് compare ചെയ്യുമ്പോൾ എലിയെ പോലെ ആണെങ്കിലും തെങ്കാശിക്കാർക്ക് അത് നയാഗ്ര തന്നെയാണ് .അതിനാൽ തന്നെ  തെങ്കാശിയുടെ സ്വന്തം നയാഗ്ര യിൽ നല്ല തിരക്കായിരുന്നു. കുറ്റ്രാളം കൂടാതെ മറ്റു ചെറിയ വെള്ളമില്ലാ വെള്ളച്ചാട്ടങ്ങളും തെങ്കാശിയിൽ കാണാമായിരുന്നു. എല്ലാം കണ്ടു ഞങ്ങൾ പതുക്കെ പുനലൂർ റോഡ്‌ വച്ചു പിടിച്ചു .



വഴിമദ്ധ്യേ തേനരുവി-പാലരുവി യിൽ വച്ചാണ് അപ്പുക്കുട്ടൻ, വിശപ്പ്‌ സഹിക്കാതെ നിന്നിരുന്ന ഞങ്ങൾക്ക്  മാങ്ങ വിൽക്കാൻ വന്ന ചേച്ചിയോട് കെഞ്ചി ഫ്രീ ആയി മാങ്ങ വാങ്ങിച്ചു തന്നത്. അപ്പുക്കുട്ടൻറെ അവസ്ഥ കണ്ട ചേച്ചിക്ക് തന്റെ മകനെ ഓർമ വന്നെന്നു പറഞ്ഞ് മാങ്ങ ഇഷ്ടദാനം നല്കുകയായിരുന്നു .. അപ്പുകുട്ടന്റെ സ്നേഹത്തിനു മുന്നിൽ ഒരു തുള്ളി കണ്ണുനീർ പകരംവച്ച്കൊണ്ട് ഞങ്ങൾ ആ മാങ്ങ കഴിച്ചു.





നേരം ഇരുട്ടിയതുകൊണ്ട് തേനരുവി പാലരുവി എല്ലാം ക്ലോസ് ചെയ്തിരുന്നു. ഇനിയൊരിക്കലാവാം എന്ന് സമാധാനിച്ച് ഞങ്ങൾ അവടെ നിന്നും തിരിച്ചു..
വിശപ്പിൻറെ അസുഖം വീണ്ടും തലപൊക്കിയിരുന്നു എല്ലാവര്ക്കും . അതിനാൽ തന്നെ പുനലൂർ എത്തി ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാം എന്ന് തീരുമാനിച്ചു. ഇത്രയും അധികം പേരെ ഒന്നിച്ചു ആദ്യമായി ഹോട്ടലിൽ കണ്ടതിന്റെ ഞെട്ടലാണോ എന്നറിയില്ല ,  സന്തോഷം കൊണ്ട് ചേച്ചിക്ക് heart attack വരുമോ എന്ന് തോന്നി. ഹോട്ടലിൽ ബിരിയാണി  ഇല്ലാതിരുന്നിട്ട് പോലും ഉച്ചക്കുള്ള ബിരിയാണി ചൂടാക്കി ചേച്ചി കൊണ്ട് തന്നു .. പിന്നെയും എന്തൊക്കെയോ ഐറ്റംസ്. ചുരുക്കി പറഞ്ഞാൽ ഹോട്ടൽ കാലിയായി.. ഞങ്ങളുടെ വിശപ്പും..

ആലപ്പുഴയുടെ കായലോരങ്ങളിലൂടെ തണുത്ത കാറ്റും കൊണ്ടുള്ള ഒരു കിടിലൻ ride ആയിരുന്നു അടുത്തത്.. വണ്ടി പതിയെ തണുപ്പിനെ തലോടികൊണ്ട് യാത്രയാരംഭിച്ചു. ഇനി ലക്ഷ്യങ്ങൾ ഒന്നുമില്ല.. ആകെയുള്ളത് ലക്ഷ്യങ്ങൾ കീഴടക്കിയവന്റെ അഹങ്കാരം മാത്രം... പുതിയ ലക്ഷ്യങ്ങൾ വന്നുചേരാം അതു വരെ കൂട്ടിനീ ഓർമ്മകൾ മാത്രം. പുതിയ വഴികളിലേക്കും ലക്ഷ്യങ്ങളിലെക്കും ഞങ്ങളെല്ലാം ഒരുമിച്ചു accelerator തിരിച്ചു....

         

                                                                                                                    (തുടരും..)




NB : കടപ്പാട് -- കഷ്ടപെട്ടിരുന്നു വായിച്ച എല്ലാവർക്കും.. എഴുതാനായി പ്രോത്സാഹിപ്പിച്ച  രണ്ടു രാഖി ചേച്ചിമാർക്കും,  പിന്നെ എഴുത്തിനിടയിൽ വന്നു നല്ല ഓർമ്മകൾ  ഈ ബ്ലോഗ്‌ സമ്മാനിക്കും എന്നു പ്രത്യാശിച്ച paddy chunk ബ്രോ ക്കും ... Last but not the least -- ഈൗ അനുഭവങ്ങൾ സമ്മാനിച്ച എന്റെ സ്വന്തം co-riding ബ്രോ സിനും..


പുതിയ യാത്രകള്ക്കും ലക്ഷ്യങ്ങൾക്കും  ഞങ്ങള്ക്കും നിങ്ങള്ക്കും ഈ ഓർമ്മക്കുറിപ്പുകൾ‍ പ്രചോദനമാവട്ടെ എന്നു മാത്രം പ്രാർഥന..


വീണ്ടുമൊരു എഴുത്തിനിടയിൽ വീണ്ടും കാണം ... പുതിയ കഥകളും അനുഭവങ്ങളുമായി ..


                                                 ശുഭം...

Friday, 5 July 2013

ഗൃഹ പ്രവേശം

ബ്ലോഗിങ്ങ് രസമുള്ള ഒരു പരുപാടി തന്നെയാണ് .. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത സമയത്ത്കുറച്ചു നേരം മൊബൈലിൽ ഫോട്ടോസ് എല്ലാം നോക്കി , പഴയ ഓർമ്മകൾ എല്ലാം വീണ്ടെടുത്ത് എല്ലാം ആലോചിച്ച് ചിരിച്ചു കൊണ്ട്  ഒരു ആവേശതിൽ  എഴുതുമ്പോൾ ....

പ്ലസ് ടു വരെയുള്ള ബോറൻ കാലഘട്ടത്തിൽ നിന്നും മാറിപുതിയ കോളേജിൽ എത്തുമ്പോൾ നമ്മുടെ ഹീറോ (അതായത് എന്റെ ഫ്രണ്ട് ),വിചാരിച്ചിരുന്നില്ല അവൻ ഇത്രേം അധികം മാറും എന്ന് ... കോളേജിന്റെ "ചെറിയ "  അന്തരീക്ഷത്തിൽ നിന്നും 3 വര്ഷങ്ങള്ക് ശേഷം വിട പറയുമ്പോൾ അവനു കിട്ടിയത്  ഓർത്തിരിക്കാൻ കുറെ നല്ല ഓര്മകളും 'നല്ല ' കുറെ സുഹൃത്തുക്കളും ആയിരുന്നു ... എല്ലാ പരീക്ഷകളിലും തുണ്ടുംകയ്യിന്മേൽ ഡിജിറ്റൽ പ്രിന്റിങ്ങുംകോപ്പി writing സും  എല്ലാം നടത്തി ,കൂട്ടത്തിലുള്ള ഒരുവിധ൦ പേരും ഡിഗ്രി എന്ന  വലിയ സംഭവം (നോക്കണ്ട വലിയ സംഭവം  തന്നാ ) പാസ്സായി പോന്നു .... ഇനി ആണ് വലിയ കടമ്പ ... വീട്ടിൽ ചുമ്മാ ഇരുന്ന്നാൽ ചെവി പൊട്ടുന്ന ചീത്ത കേൾക്കും (കേൾക്കാത്ത ഇരിക്കാൻ ഓൻ അംബാനി ടെ മോൻ ഒന്നും അല്ലല്ലോ )..  അതുകൊണ്ട് വീടുകാരെ ബോധിപ്പിക്കാനെങ്കിലും ചെല ഇന്റർവ്യൂ സിനെല്ലാ൦ ചെന്നു .. ഫലം ആദ്യമേ അറിയാമെങ്കിലും ചുമ്മാ സ്ഥലങ്ങൾ ഓക്കേ കാണാലോ .... കൂട്ടത്തിലുള്ള ഓരോരുത്തരും ഓരോരോ ഇന്റർവ്യൂ സിൽ തെരെഞ്ഞെടുക്കപെട്ടു .. ഓരോന്ന് തീരുമ്പോഴും കൂട്ടത്തിലുള്ള തെണ്ടികൾ പറഞ്ഞു  "അളിയാ അടുത്തതിൽ നോക്കാട " . ഒരാശ്വാസം അവന്മാരും എവടെം കേറീട്ടില്ല ... അവസാനം  ദിവസം വന്നെത്തി ... എല്ലാ ഇന്റർവ്യൂ സും ഒരുവിധം അവസാനിച്ച ദിവസം .. വീട്ടിൽ ഇന്റർവ്യൂ റിസൾട്ട്സു എന്തായി ന്നു ചോദിക്കുമ്പോൾ  "സെലക്ട്ആയിട്ടുണ്ട് അമ്മേ പക്ഷെ ഇതുവരെ വിളി വന്നില്ലഎന്ന് പറഞ്ഞു സ്കൂട്ടായി അവൻ .. ഒടുവിൽ ക്ഷമകെട്ട വീട്ടുകാർ അവൻ കാത്തിരുന്ന  വാക്കുകൾ പറഞ്ഞു "മോനെ ഇനി ഇപ്പൊ അതും നോക്കി ഇരിക്കണ്ട നീ M.Sc ക്കു പൊയ്ക്കോ "... സമാധാനം എന്ന വാക്കിനു അത്രേം സമാധാനം തരാൻ പറ്റും ന്നു അപ്പോളാണ് അവനു മനസിലാവുന്നത്ഇന്റർവ്യൂ എല്ലാം കഴിഞ്ഞ ശേഷം വാർക്ക പണിയും കല്ല് ചെത്തലും  മാത്രം സ്വപനം കണ്ട അവൻ വീണ്ടും ഒരു കോളേജ് സ്വപ്നം കാണാൻ തുടങ്ങി ... 

ഇനി നമ്മുടെ ഹീറോ ക്ക് ഒരു പേര് കൊടുക്കാം എന്ന് തോന്നുന്നു ... തത്കാലം അവനെ നമുക്ക് കുട്ടപ്പൻ എന്ന് വിളിക്കാം ( എന്തേ ?? നല്ല punch ഉള്ള പേരല്ലേ?? കേട്ടപ്പോൾ ഒരു ഇടി മിന്നിയില്ലേ മനസ്സിൽ ? )


അങ്ങനെ പിറ്റേ ദിവസം മുതൽ തന്നെ നമ്മുടെ കുട്ടപ്പൻ അഡ്മിഷൻ പരുപടികൾ തുടങ്ങി ... കൂടെ അന്ന് ആശ്വസിപ്പിച്ച  'നല്ലവരായകൂട്ടുകാരും ഉണ്ടായിരുന്നു ...  (നേരത്തെ സൂചിപ്പിച്ച  തെണ്ടികൾ തെന്നെ.. ഈശ്വരാ വീണ്ടും ഇവന്മാരുടെ കൂടെയോ?? അവരും അങ്ങനെ തന്നെ  വിചാരിച്ചിട്ടുണ്ടാവാനാണ് ചാൻസ് ).. ഒടുവിൽ ഫീസ് കൊടുക്കാനുള്ള ഡേറ്റ്  വന്നെത്തി... അടുത്ത ആഴ്ച...   ആഴ്ച തന്നെയാണ്  keltron അത്യാവിശമായി  ഒരു കോർപ്പറേറ്റ് കമ്പനി ക്ക് ആളെ ആവിശ്യം ഉണ്ടെന്നു പറഞ്ഞ് ഒരു ഇന്റർവ്യൂ പരസ്യം ഇട്ടത് ... ( കുട്ടപ്പൻ  പിന്നെ പണ്ടേ  കോർപ്പറേറ്റ്കൾ ക്കെതിരാണല്ലോഅതോണ്ട് അവനതു ശ്രദ്ധിക്കാൻ പോയില്ല ... പക്ഷെ അവന്റെ അച്ഛൻ ശ്രദ്ധിച്ചു..) അങ്ങനെ അച്ഛന്റെ നിർബന്ധത്താൽ അവനും അവന്മാരും അതിനും പോയി ....


പക്ഷെ ഇത്തവണ പണി പാളി ... കൂടെ വന്നവന്മാരെ ഒക്കെ ഊളയാക്കി കൊണ്ട് അവനെ മാത്രം സെലക്ട് ചെയ്തു ... അതിന്റെ റിസൾട്ട് വന്നതാവട്ടെ പുതിയ കോളേജിൽ ഫീസ് അടക്കേണ്ടത്തിന്റെ തലേ ദിവസം .... (ഇപ്പൊ വേണേൽ ബാക്ക്ഗ്രൌണ്ടിൽ  സെന്റി മ്യൂസിക് വെക്കാം ... പക്ഷെ അതിലും കഷ്ടമായിരുന്നു അവന്റെ അവസ്ഥ ).. പോരാത്തതിനു  'നല്ലവരായ ' കൂട്ടുകാരുടെ കുറ്റപ്പെടുത്തിയുള്ള സംസാരവും (മലയാളത്തിൽ പറഞ്ഞാൽ നല്ല  പുളിച്ച തെറി) ... വീട്ടിൽ പറയണ്ടാ ന്നു കരുതി ആദ്യം അവന് ..  പക്ഷെ അവടെയും അവന്മാര് പണി പറ്റിച്ചു... അങ്ങനെ ഒരു കുടുംബത്തിന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളുമായി കുട്ടപ്പൻ ബാംഗ്ലൂർ ലേക്ക് വണ്ടികയറി ...


ബാംഗ്ലൂർ ... പേര് കേൾക്കുമ്പോൾ ഉള്ള punch ഒന്നും ഇല്ലാന്ന് പിന്നീടാണ് അവനു മനസിലായത്... മാത്രമല്ല ഗൂഗിഗിളില്ൽ കണ്ട ബാംഗ്ലൂർ അല്ല orginal ബാംഗ്ലൂർ എന്നും മനസിലായി... കുട്ടപ്പൻ കണ്ട ബാംഗ്ലൂർഇനെ പറ്റിയുള്ള ഓരോ സ്വപനങ്ങളും തകർന്നിടിയുകയായിരുന്നു ... യാത്രകാർക്ക് വേണ്ടി പരസ്പരം തല്ലു കൂടുന്ന ഓട്ടോ ഡ്രൈവർമാരുംഒരു നിയന്ത്രണവും ഇല്ലാതെ വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന interstate ബസ് ലോബ്ബികളുംവൈകുന്നേരങ്ങളിൽ ജനസമുധ്രമവുന്ന ഇടവഴികളുംതിരക്ക് നിറഞ്ഞ റോഡുകളും , ഓരോ അര കിലോമീറ്റർലും ഉള്ള  തിങ്ങിനിറഞ്ഞ മാൾകളുംമഴപെയ്താൽ നാടിനെക്കാൾ മോശമാവുന്ന റോഡുകളും , ഏതോ ഒരു കിളി ചിലക്കുന്നത് പോലെയുള്ള  കന്നഡ ഭാഷയും ഉള്ള ഇതുവരെ ആരും പറഞ്ഞു പോലും കേട്ടിട്ടില്ലാത്ത ഒരു ബാംഗ്ലൂർ ...    അവടെ ഉള്ള സിൽക്ക് ബോർഡ് junction ക്രോസ് ചെയ്ത ശേഷം തന്റെ ജീവിതത്തിലെ വലിയൊരു  നേട്ടമായിട്ടാണ് കുട്ടപ്പൻ അതിനെ  കണക്കാക്കിയത് .. നാട്ടിൽ ഒരു വർഷം കൊണ്ട് ഓടുന്ന വണ്ടികൾ ബാംഗ്ലൂർൽ ഒറ്റ ദിവസം കൊണ്ട് ഓടുന്നു എന്ന സത്യവും ഇവടെ വന്നിട്ടാണ് കുട്ടപ്പൻ മനസിലാക്കുന്നത് ..  (ശരിക്കും പറഞ്ഞാൽ നല്ല കട്ടക്ക് മൂഞ്ചി !!) ..



അങ്ങനെ ചത്ത മനസും , കിളിപോയ ശരീരവുമായി കുട്ടപ്പൻ നടന്നു.. ബാംഗ്ലൂർൽ IT പ്രൊഫഷണൽ ആവാൻ എത്തിയ കുട്ടപ്പന് ഇരട്ടപ്രഹരവുമയി അവന്മാർ വിളിച്ചു 

"അളിയാ എങ്ങനെ ഉണ്ട് ബാംഗ്ലൂർ  ??"
"അയ്യോ .. സൂപ്പർ അല്ലെ.. കിടിലൻ സ്ഥലം .. " കുട്ടപ്പൻ വായിൽ വന്ന " അശ്ലീലംഅടക്കി പിടിച്ചുകൊണ്ട് പറഞ്ഞു ...
"ഡാ നീ ഇല്ലങ്കിൽ എന്താ , ഞങ്ങള് ഇവടെ അടിച്ചു പൊളിക്കല്ലേ ... " അവന്മാരുടെ  വാക്കുകൾ കുട്ടപ്പനെ തകർത്തു കളഞ്ഞു തകർച്ച കണക്കിലെടുക്കാതെ അവൻ കരച്ചിലടക്കി പറഞ്ഞു 

"എനിക്കെന്താട ***** ഇവടെ അടിച്ചുപൊളിക്ക് ഒരു കൊറവ് ?? "

"എല്ലാം നിന്റെ യോഗം മച്ചൂ "

കുട്ടപ്പൻ ഫോണ് കട്ട് ചെയ്തു...

ബാംഗ്ലൂർ ലെ പ്രധാന പണി മാളുകളിൽ കറങ്ങുകയാണെന്നാണ് പൊതുവെ ഉള്ള ജനസംസാരം ... എന്നാൽ താമസിക്കാൻ വീടുകളും P G കളും തപ്പുക എന്നതാണ് ഇവടത്തെ മെയിൻ പണി എന്ന് കുട്ടപ്പന് തോന്നി .... ഇടയ്ക്കു വെച്ച് ഏതെങ്കിലും ക്രോസ്സിൽ പെട്ട് പോയാൽ പിന്നെ പറയണ്ട ... ഗൂഗിൾ മാപ്പിന് പോലും സഹായിക്കാൻ പറ്റി എന്ന് വരില്ല ... (ഹല്ലാ , അവരെ പറഞ്ഞിട്ടും കാര്യമില്ലപുതിയ ക്രോസ് റോഡുകൾ ഡെയിലി അപ്ഡേറ്റ് ആയി കൊണ്ടിരിക്കയല്ലേ ...) 3 ദിവസം  അലഞ്ഞിട്ടും നല്ല ഒരു PG കുട്ടപ്പന് കിട്ടിയില്ല.. pg യിലെ ഒരുമാസ വാടകയോടടുത് അതുവരെ താമസിച്ച   കുടുസ്സു മുറിക്ക് കൊടുക്കേണ്ടിയും വന്നു ..ഒടുവിൽ പറഞ്ഞ കാശുകൊടുത്തു ഒരു ആന്ധ്ര PG യിൽ കയറിപറ്റി.. ഒരു റൂം മേറ്റ് നെയും കിട്ടി സുജിത്ത് ... അങ്ങനെ ജീവിതം പതുക്കെ താളം വീണ്ടെടുത്തു ..  അവൻ പിന്നെ നല്ല ഒരു പഠിപ്പിസ്റ്റ് ആയതുകൊണ്ട്കമ്പെനിയിലെ qualification ടെസ്റ്റ് ഒക്കെ ഈസി ആയി പാസ്സായി (പാസ്സാക്കി തന്നു സുജിത്ത് എന്ന് പറയുന്നതാണ് സത്യം .. രാത്രി 2 മണി വരെ ഒക്കെ  അവൻ പഠിക്കുമ്പോൾ കുട്ടപ്പനേയും  ഒപ്പം പിടിച്ചിരുതിയിരുന്നു.. ലൈറ്റ്  കണ്ടാൽ കുട്ടപന് ഒറക്കം വരില്ല , അതുകൊണ്ട് എണീറ്റ് ഇരിക്കുകയല്ല്ലാതെ കുട്ടപ്പന് മറ്റൊരു ചോയ്സ് ഇല്ലയിരുന്നു ).. 



കമ്പനിയിലേക്ക് recruit ചെയ്തതിൽ പകുതിയിലതികവും മലയാളികളാണെന്ന് കുട്ടപ്പന് തോന്നിയിട്ടുണ്ട്.അത്രകതികമുണ്ടയിരുന്നു അവടെ മലയാളികൾ ... അവൻ താമസിക്കുന്ന മടിവാള യിൽ വയനാടിൽ ഉള്ളതിനേക്കാൾ മലയാളികൾ ഉണ്ടായിരുന്നു ... ഒട്ടു മിക്ക ബേക്കറികടക്കാരും ജ്യൂസ് സെന്റർ കാരും കണ്ണൂര് കാര് ആണെന്നതിൽ ഒരു സംശയവും ആര്ക്കും വേണ്ട.. അതിനാൽ തന്നെ ട്രെയിനിംഗ് തീരുമ്പോഴേക്കും അടുത്ത ഒരു പറ്റം "നല്ല സുഹൃത്തുക്കളെ " കുട്ടപ്പന് കിട്ടി ..  
 തെണ്ടികളിൽ ഒരുത്തന്റെ (ഒരു അണ്ണൻ ചെക്കൻ - പേര് പ്രദീപ്വാക്കുകേട്ടിട്ടാണ് മടിവാളയിലെ അവന്റെ കൊട്ടാര൦ പോലെ ഉള്ള PG യിലേക്ക് കുട്ടപ്പനും  അവന്റെ പുതിയ ടീമ്സും  താമസം മാറ്റിയത്  (കണ്ടപ്പോളാണ് അവന്റെ നാട്ടിലെ കൊട്ടാരത്തിന്റെ അർഥം അവർക്ക് മനസിലായത് !!) .. അങ്ങനെ സന്തോഷ പൂർണമായ  അവരുടെ ബാംഗ്ലൂർ ജീവിതം ആരംഭിച്ചു ...  
സന്തോഷം അധിക കാലം നീണ്ടു നിൽക്കില്ല എന്ന് ഒരാഴ്ച കഴിഞ്ഞപോഴെക്ക്കും കുട്ടപ്പന് പിടികിട്ടി . ആന്ധ്ര PG യിലെ എരിവു കുറഞ്ഞ ഭക്ഷണം കുട്ടപ്പനെ ഒരു ബാത്ത്റൂം adict ആക്കി മാറ്റി ... കിട്ടുന്ന ശമ്പളത്തിന്റെ പാതി വീട്ടിലേക് എന്ന് വിചാരിച്ചിരുന്ന അവൻ , അത് അപ്പുറത്തെ പ്രിയം ഹോട്ടൽ ലിൽ  കൊടുക്കുവാൻ തുടങ്ങി .. ജനിച്ചിട്ട് ഇതുവരെ ഒരു തുള്ളി ചോര പോലും ദാനം ചെയ്യാത്ത കുട്ടപ്പൻ എല്ലാ ബ്ലഡ് donation ക്യാമ്പ് ഇലും പോയി ചോര കൊടുക്കാൻ തുടങ്ങി ( അങ്ങനെ ഇപ്പൊ മൂട്ട  കുട്ടപ്പന്റെ ചോര കുടിച്ച് രസിക്കണ്ട !!). ഇതൊക്കെ സഹിക്കാമെങ്കിലും രാത്രി ഒന്ന് കണ്ണടച്ചാൽ അപ്പൊ തുടങ്ങും പുറത്ത് പട്ടികളുടെ (ഇത് original പട്ടികൾ ) 'ഗാനമേള'. ഒരു കറുത്ത പട്ടിയാണ് അവരുടെ കൂട്ടത്തിലെ യേശുദാസ് എന്ന് പിന്നീട് ഒരിക്കൽ കുട്ടപ്പൻ മനസിലാക്കുകയുണ്ടായി ... കൂടെയുള്ള 'നല്ലസുഹൃത്തുക്കളിൽ ഒരുത്തൻ (പേര് രഞ്ജിത്ത് , വയസ്സ് 22 ) രാത്രി ഉറക്കപ്രാന്തിൽ ഒരു പട്ടിയെ നല്ല അസ്സല് തെറി വിളിച്ചതും കുട്ടപ്പൻ ഓർക്കുന്നു ... ചുരുക്കി പറഞ്ഞാൽ ബാംഗ്ലൂർ കുട്ടപ്പനെ തകർത്തു കളഞ്ഞു ..



കുട്ടപ്പന്റെ 'നല്ല'സുഹൃത്തുക്കൾ (റൂം മേറ്റ്സ് എന്ന് പറയാനാണ് കുട്ടപ്പന് ഇഷ്ടം) 7   പേരാണ് .. രഞ്ജിത്ത് എന്ന നമ്പൂരിചെക്കൻ  (നമ്പൂരി ആണെന്ന് പേരില് മാത്രേ  ഉള്ളു ), michael jackson ന്റെ അനിയൻ ഷിയാസ് അഥവാ റാസി , ജിതേഷ് എന്ന ഒരു (ഛെ അവനെ ഇപ്പൊ എന്താ വിളിക്ക്യ ..), വിനീത് എന്ന ഞാൻ , സ്വരൂപ് എന്ന അമ്മാവൻ , നേരത്തെ പറഞ്ഞ പഠിപ്പിസ്റ്റ് സുജിത്ത് , ഞങ്ങടെ ലോക്കൽ വല്യച്ചൻ സ്രീനാതൻ,പിന്നെ ഒരു ആദിവാസി ചെക്കനും (പേര് സരത്സോറി അത് നോര്ത്ത് ഇന്ത്യൻസ് വിളിക്കുന്ന പേരാ . ഒറിജിനൽ പേര് ശരത്ത് ഫ്രം മടക്കിമല )...  ജിതേഷ് മോളിലെ റൂമിലാണ് താമസം പക്ഷെ കിടപ്പും കുടിയുമെല്ലാം ഇവടന്നാണ്  ...
ശരത്ത് horror ഫില്മിന്റെ വലിയ ഒരു ആരാധകനാണ് .. ഇഷ്ടൻ കാണാത്ത horror പടംസ് കുറവാണ് (എല്ലാം കണ്ടതാ എന്നാണ് പുള്ളിയുടെ അവകാശം )..വിനയൻ ആണ് അവന്റെ അഭിപ്രായത്തിൽ ബെസ്റ്റ് ഡയറക്ടർ..  പുറത്ത് ആരെയെങ്കിലും കാണാൻ ഉണ്ടെന്നു പറഞ്ഞു ഇടയ്ക്കിടയ്ക്ക് പുറത്തേക് പോകുന്ന രഞ്ജു ,കുട്ടപ്പനിൽ സംശയം ജനിപ്പിച്ചിരുന്നു.. അതൊന്നു കണ്ടുപിടിക്കണം എന്ന് കുട്ടപ്പന് ആഗ്രഹോം ഉണ്ടായിരുന്നു .. റൂമിൽ ഉണ്ടാവുന്ന സംഭവങ്ങൾ എല്ലാം ഷൂട്ട് ചെയ്തു സൂക്ഷിക്കലും , ഇങ്ങനെ ഓരോന്നൊക്കെ എഴുതലും ആണ് വിനീത വിധേയനായ എന്റെ പരിപാടി ..
 വലിയ ധൈര്യം ഉള്ള ഒരാൾ ആണ് പറഞ്ഞ ജിതേഷ്.. ഒരിക്കൽ അവന്റെ അവന്റെ ധൈര്യം പരീക്ഷിക്കാനായി നമ്മട മടക്കി അവനു ഒരു horror പടം കാണിച്ചു കൊടുത്തു .. കൂടെ കുട്ടപ്പനും  ഉണ്ടായിരുന്നു .. പക്ഷെ പടം മുഴുമിപ്പിക്കുന്നതിനു മുന്പ് ജിതേഷ് ബോധം കേട്ടു എന്നൊക്കെയാണ് കുട്ടപ്പന്റെ ഭാഷ്യ൦... എന്തായാലും, കുട്ടപ്പൻ പറഞ്ഞത് കൊണ്ട് മാത്രം ഞങ്ങൾ ആരും അവന്റെ ധൈര്യത്തെ സംശയിച്ചില്ല .. പക്ഷെ കൃത്യം ഒരാഴ്ച തികയുന്നതിനു മുന്പ് കൊച്ചി യിൽ പ്രൊജക്റ്റ് കിട്ടി എന്ന് പറഞ്ഞ് നമ്മടെ ആശാൻ സ്ഥലം വിട്ടു ... അപ്പോളാണ് ഞങ്ങളുടെ സ്വന്തം കുട്ടപ്പൻ പറഞ്ഞതൊക്കെ സത്യമാണെന്ന് ഞങ്ങള്ക്ക് ബോധ്യമായത് ..

കാലം കഴിയും തോറും ഞങ്ങളിൽ ഓരോന്നോന്നോരോന്നായി കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു .. അമ്മാവൻ,പഠിപ്പിസ്റ്റ് ,വല്യച്ചൻ, ജിതേഷ് ...  അങ്ങനെ പോകുന്നു ലിസ്റ്റ്.. ഒടുവിൽ കുട്ടപ്പനും ഞാനും, മടക്കിയും നമ്പൂരിയും റാസിയും മാത്രം ബാക്കി ... അപ്പോഴാണ് bhk എന്ന ഐഡിയ റാസി പറയുന്നത്... അങ്ങനെ ഞങ്ങൾ അടുത്ത bhk തപ്പനായി യാത്ര തിരിച്ചു .. ഒരു ഒന്നൊന്നര ആഴ്ച നടന്നിട്ടാണ് നല്ല ഒരു 2 bhk മാരുതി നഗറിൽ തരപെട്ടത് .. അങ്ങനെ ഞങ്ങളുടെ കൂട്ടത്തിലേക്ക് രണ്ടുപേരെ കൂടി കൂട്ടാൻ ഞങ്ങൾ നിർബന്ധിതരായി... പുതിയ അവതരാങ്ങൾ ആയിരുന്നു സിനിമാക്കാരൻ മ൦ഗീഷ് (അഥവാ സംഗീഷ് ) ഉം , വായതുറന്നാൽ മണ്ടത്തരം മാത്രം പറയുന്ന പപ്പൻ (അഥവാ പത്മാഭിഷേക് ).. അങ്ങനെ എത്രയും പെട്ടന്ന് ഞങ്ങൾ bhk യിലേക്ക് താമസം മാറി..


കുട്ടപ്പനു പപ്പനുമായി അത്ര രസം പോരായിരുന്നു ... അതിനു പ്രധാന കാരണം അവന്റെ ചോദ്യങ്ങൾ ആയിരുന്നു ... ആരെയും confussion ആക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും  അവരെ അത് പോലെ ഇലിഭ്യനാക്കുന്ന ഉത്തരങ്ങൾ പറയുകയും ആയിരുന്നു പപ്പന്റെ പണി ... ഞങ്ങൾ എല്ലാവരും ഇതിനു ബലിയാടുകൾ ആയിട്ടുണ്ട് എന്നാണ് സത്യം ...  മംഗീഷ് ആവട്ടെ, ആരും കേള്ക്ക പോലും ചെയ്യാത്ത ഇംഗ്ലീഷ് ഡയറക്ടർ മാരുടെ പേരുകള് മനപാടമാക്കി ജപിച്ചു കൊണ്ട് നടക്കുകയും ആയിരുന്നു ... ഉദാഹരണത്തിന് ഇന്ന ഇംഗ്ലീഷ് പടത്തിന്റെ ഡയറക്ടർ ആരെന്നു  മംഗീഷ്നോട് ചോദിചെന്നിരിക്കട്ടെ, കയ്യിലുള്ള ഏതെങ്കിലും ഒരു ഡയറക്ടർ ടെ പേര് ഇഷ്ടൻ കാച്ചിയിരിക്കും ...

കുട്ടപ്പൻ ബാംഗ്ലൂർ വന്നിട്ട് ഏകദേശം ഒരു വർഷം ആവാറായി.. പണിയൊന്നും എടുക്കാൻ ഇഷ്ടമല്ലാത്ത കുട്ടപ്പനെ ദൈവം ബെഞ്ചിൽ തന്നെ ഇരുത്തി .. എന്നാലും ദിവസവും ഓഫീസിൽ പോയി വരണം ... 6 മണിക്ക് കുട്ടപ്പൻ ഓഫീസിൽ നിന്നെറങ്ങുമെങ്കിലും ബാംഗ്ലൂർ ട്രാഫ്ഫിക്ൽ റൂമില എത്താൻ മിനിമം 8.30 എങ്കിലും ആവും (വെറും 10 km ).. എന്തൊക്കെ കുറവുന്ടെലും ട്രാഫിക് ബ്ലോക്കിനു മാത്രം ബാംഗ്ലൂർൽ ഒരു കുറവും ഇല്ല... ഇടക്കിടക്ക് നാട്ടിൽ പോവുമ്പോ ബാംഗ്ലൂർ ലെ കാലാവസ്ഥ യെ പറ്റി അല്ലാതെ കുട്ടപ്പൻ ഒന്നും വീടുകരോട് പറയാറില്ല ...(വേറൊന്നും പറയാനില്ല എന്നും പറയാം).. 

അങ്ങനെ ഒരുദിവസ൦ റൂമിൽ ചെന്ന് കേറിയ സമയത്ത് നമ്മുടെ warden അണ്ണൻ കുട്ടപ്പനോട് പറഞ്ഞു,

"ഏതാവത് പാത്ത് കൊടുങ്കോ ..."

കുട്ടപ്പന്റെ മനസ്സിൽ വെള്ളിടി വെട്ടി ... ലോണ് എടുത്തും, വീടില്ന്നു കടം വാങ്ങിയും ആണ് പറഞ്ഞ വീടിന്റെ അഡ്വാൻസ് ഉം  rentum എല്ലാം കൊടുത്തത് .. അന്ന് വേറെ ഒരു എക്സ്ട്രാ പൈസ യും ചോയ്ക്കാത്ത അണ്ണൻ , ഇപ്പൊ എല്ലാം കൊടുത്തു പാപ്പരായി ഇരിക്കുന്ന ഞങ്ങളോട് വന്നിട്ട് അങ്ങേർക്കു "ഏതാവത് പാത്ത് കൊടുങ്കോ ..." എന്ന് പറഞ്ഞപ്പോ ,കുട്ടപ്പന് വന്ന ദേഷ്യം അവൻ മംഗീഷ് നോടാണ് തീർത്തത്..
ആദ്യം ഒന്നും കൊടുക്കണ്ട എന്നാണ് കരുതിയത് , പക്ഷെ അണ്ണൻ വീണ്ടും വീണ്ടും കുട്ടപ്പനെ ബുദ്ധിമുട്ടിച്ച്  കൊണ്ടിരുന്നു ... ഒടുവിൽ കുട്ടപ്പന്റെ നേത്രത്വത്തിൽ ഞങ്ങൾ അണ്ണന് 1000 രൂപ കൊടുക്കാം എന്നേറ്റു .... പക്ഷെ പൈസയുമായി ചെന്ന രഞ്ജുവിനോട് അണ്ണൻ 

മിനിമം 2000 ത്തിൽ കൊറഞ്ഞ ഒരു amount  '"അദ്ദേഹംപ്രതീക്ഷിക്കുന്നില്ല എന്ന് പറഞ്ഞു ... ദേഷ്യം വന്ന രഞ്ജു പൈസ തിരിച്ച് കൊണ്ടുവന്ന് എല്ലാവര്ക്കും വീതിച്ചു കൊടുത്തു ..    

അതിനു ശേഷം പിന്നെ അണ്ണൻ "ഏതാവത് പാത്ത് കൊടുങ്കോ ..." എന്ന് ചോദിച്ചിട്ടില്ല ...



3bhk യിലേക്ക് മാറി ഏകദേശം ഒരു 7 മാസം ആയപ്പോഴാണ് അതിന്റെ പ്രതിഫലം അണ്ണൻ തന്നത് .... ഒരുമാസത്തിനുള്ളിൽ റൂം ഒഴിഞ്ഞു കൊടുക്കാൻ അദ്ദേഹം നിർദേശിച്ചു ( 'മര്യാദയാ  1 month ക്കുല്ലേ റൂം veccate പണ്ണുങ്കോ ").. അതിന്റെ കാരണം വ്യക്തമല്ലെങ്കിലും    കേട്ട പാതി കേള്ക്കാത്ത പാതി കുട്ടപ്പൻ ഞങ്ങളോട് പറഞ്ഞു ..

"
അല്ലേലും ഇവടത്തെ മൂട്ട കടിയെക്കൾ ഭേദം അതാ "

    ഞങ്ങൾ റൂം വിട്ടു ഇറങ്ങുന്നതിന്റെ പിറ്റേ ദിവസം അഡ്വാൻസ് മടക്കി തരാം എന്ന് അണ്ണൻ പറഞ്ഞെന്നും കുട്ടപ്പൻ മൊഴിഞ്ഞു ( പറഞ്ഞത് കയ്യില്ന്നെടുത്തു പ്രയോഗിച്ചതാ )... 

അടുത്ത ദിവസം മുതൽ ഞങ്ങൾ റൂം തിരയാൻ തുടങ്ങി... 3 bhk കളും 2 bhk കളും 1 bhk കളും , എന്തിനു സിംഗിൾ റൂം പോലും ഞങ്ങൾ അന്വേഷിക്കുന്ന വിലക്ക് ഇന്നിവടെ കിട്ടില്ല എന്ന് ഞങ്ങള്ക്ക് ബോധ്യമായി.. 7 മാസം കൊണ്ട് ബാംഗ്ലൂർ ന്റെ വാടക 3 ഇരട്ടി ആയിരിക്കുന്നു ... അണ്ണൻ നല്ല 8 ന്റെ പണിയാണ് തന്നതെന്ന് അന്ന് ഞങ്ങള്ക്ക് മനസിലായി .. ഏകദേശം ഒരു 2 ആഴ്ചയുടെ പരിശ്രമം കൊണ്ട് ഒരു 2 bhk ഞങ്ങള്ക്ക് ഒത്തു കിട്ടി... കേട്ട പാതി കേൾക്കാത്ത പാതി കുട്ടപ്പൻ ചാടി കേറി ഞങ്ങളടെ കയ്യില്ന്നു പിരിച്ച tocken advance ഉം കൊടുത്തു .. 

ഷിഫ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ പെട്ടന്ന് തുടങ്ങണം എന്ന് ഞങ്ങളോട് പറഞ്ഞു കൊണ്ട് കുട്ടപ്പൻ അണ്ണന്റെ അടുത്ത് അഡ്വാൻസ് തിരിച്ചു ചോദിക്കാനായി പോയി ... ഏറെ നേരം കഴിഞ്ഞിട്ടും കാണാത്ത കുട്ടപ്പനെ തിരഞ്ഞു ഞങ്ങളും ചെന്നു ... ഒരുമാതിരി ആടിനെ വിഴുങ്ങിയ പട്ടിയെ പോലെ ആയിരുന്നു കുട്ടപ്പൻ നിന്നിരുന്നത് .. അവന്റെ മുഖത്തിന്റെ expression ഞാൻ എങ്ങനെ പേപ്പറിൽ പകർതാനാണ്  ?


"എന്ത് പറ്റിയടാ പട്ടി ? " മടക്കി ചോദിച്ചു ...
"അളിയാ പണി പാളിയടാ .... ഇങ്ങേരു അഡ്വാൻസ് തരില്ലന്നാ പറയുന്നേ .."

ഞങ്ങൾ കഞാവടിച്ച കോഴിയെ പോലെ ആയി ... ഇങ്ങേരു അഡ്വാൻസ് തന്നില്ലേൽ നേരത്തെ കൊടുത്ത ടോകെൻ അഡ്വാൻസ് ഗോവിന്ദ !!

ഞങ്ങളുടെ കൂട്ടത്തിൽ ,താടി ഉള്ളതുകൊണ്ട് മാത്രം maturity തോന്നുന്ന മംഗീഷ് അണ്ണനോട് മയത്തിൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി .. അപ്പോളാണ് ഞെട്ടിക്കുന്ന രഹസ്യം ഞങ്ങൾ അറിഞ്ഞത് ...അടുത്ത മാസം അവസാനം മാത്രം റൂം veccate ചെയ്താൽ മതിയെന്നും അപ്പോൾ മാത്രമേ അഡ്വാൻസ് തിരിച്ചു തരൂ എന്നും അണ്ണൻ പറഞ്ഞത്രേ ... അപ്പൊ പിന്നെ , റൂം veccate ചെയ്തതിന്റെ പിറ്റേദിവസം അഡ്വാൻസ് അണ്ണൻ തരും എന്ന് പറഞ്ഞു പരത്തിയത് ആര്?


ഞങ്ങൾ എല്ലാവരും കുട്ടപ്പനെ ഇടം കണ്ണിട്ട് നോക്കി ... ആശാൻ അപ്പോഴും ഒന്നും അറിയാത്ത പോലെ ദയനീയ ഭാവത്തിൽ ഞങ്ങളെ നോക്കി ...

ഞങ്ങൾ എല്ലാവരും കുട്ടപ്പന്റെ അടുത്തേക് ഓടിയടുത്തു .. കുട്ടപ്പൻ കണ്ണുകൾ ഇറുക്കിയടച്ചു ...

ഞങ്ങൾ എല്ലാരും അവനെ തന്നെ നോക്കി കൊണ്ട് നിന്നു..  

സൈലെൻസ് നശിപ്പിച്ചു കൊണ്ട് കൈ കൂപ്പിക്കൊണ്ട് ഷിയാസ് അഥവാ റാസി അവനോട് ചോദിച്ചു 



"കള്ള നായെ ... ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടുകൂടെ ...??? "







വാൽകഷ്ണം : ഇതുവരെയേ ഇപ്പൊ സംഭവിച്ചിട്ടുള്ളു .. ബാക്കി കഥകൾ വഴിയെ അറിയിക്കാം... 

വാൽകഷ്ണം 2 : ഇഷ്ടപെട്ടാൽ മാത്രം കമന്റ്സ് ഇടുക .. (നന്നായിട്ടില്ല എന്ന് indirect ആയി പറഞ്ഞാലും കൊഴപ്പമില്ല )


വാൽകഷ്ണം 3 : ഇതെഴുതാൻ എനിക്ക് അനുഭവങ്ങൾ ഉണ്ടാക്കി തന്ന എല്ലാവര്ക്കും നന്ദി .. എനിക്ക് അറിയുന്നവരെ കുറിച്ചൊക്കെ ഉള്ള പോസ്റ്റുകൾ വഴിയെ പ്രതീക്ഷിക്കാം .. അതുകൊണ്ട് ഇതിൽ പെട്ടില്ല എന്ന് കരുതി സന്തോഷിക്കാൻ വരട്ടെ ..





കടപ്പാട്: ഹരിഹരൻ.എം (cisco odc ,wipro technologies ) അമ്മ pg second ഫ്ലോർ
നന്ദി      : ഇത് കഷ്ട്ടപെട്ടിരുന്നു വായിച്ച എല്ലാ നല്ല സുഹൃത്തുക്കൾ ക്കും...






***********************
നന്ദി *************************