Tuesday, 2 July 2013

ചുമ്മാ ഒരു പോസ്റ്റ്‌

അല്പം ഭയത്തോടുകൂടിയാണു ഞാൻ ഈ ബ്ലോഗ്‌ തുടങ്ങാൻ തീരുമാനിക്കുന്നത് ... ബ്ലോഗ്‌ എഴുതാൻ പ്ലസ്‌ ടു സമയത്തെ പഠിച്ചിരുന്നു എങ്കിലും പിന്നീട് കോളേജിൽ ചെര്ന്നതിനു ശേഷം അതിനെ പറ്റി ചിന്തിക്ക പോലും ചെയ്തിരുന്നില്ല .. ഇത് എഴുതാൻ തീരുമാനിച്ചത് മുതൽ അന്ന് ബ്ലോഗ്‌ എഴുതതിരുന്നതിനെ പറ്റി ഒരു പാട് കുറ്റബോധ൦ തോന്നുന്നു ... പ്ലസ്‌ ടു സമയത്ത് ഒരുപാട് എഴുതിയിരുന്നു ഞാൻ . അതെല്ലാം എവടെയോ നഷ്ടപെട്ടിര്കുന്നു .. അന്ന് അത് ഒരു ബ്ലോഗ്‌ ആയി എഴുതിയിരുന്നെങ്കിൽ ഇന്ന് അതെല്ലാം വായിച്ചു എനിക്ക് പൊട്ടിചിരിക്കമയിരുന്നു .. ഈ ബ്ലോഗ്‌ ടൈപ്പ് ചെയുമ്പോൾ എന്റെ കൈ വിറക്കുന്നുണ്ട് ... എനിക്ക് അതിനു കഴിയില്ല എന്നു തന്നെ ആണെന്റെ വിശ്വാസ൦ . ഈ ബ്ലോഗ്‌ ആരും വായിക്കില്ല എന്നും എനിക്ക് ഉറപ്പുണ്ട്.. എന്നാലും ഏതൊരു ബ്ലൊഗ്ഗെറെയും പോലെ എന്റെ സൃഷ്ടികൾ എല്ലാവരും വായിക്കണം എന്നും,  " അളിയാ ... അടിപൊളി ആയട " എന്ന് പറയുകയും വേണം എന്നും ഞാൻ ആഗ്രഹിക്കുന്നു .... പക്ഷെ ആരും അങ്ങനെ പറയുന്നത് പോയിട്ട് ഇങ്ങനെ ഒരു ബ്ലോഗ്‌ ഉണ്ടന്ന് പോലും അറിയില്ല എന്നെനിക്ക് വ്യക്തമായി അറിയാം .... ഈ ബ്ലോഗിന്റെ പേര് ഒറ്റമുറി കൂടാരം എന്ന് പെരിട്ടതെന്തുകൊണ്ട് എന്ന് എന്നെ അറിയുന്നവർക്ക്‌ എല്ലാം  അറിയാം .. കാരണം ഞാൻ ഇതെഴുതുന്നത് അവിടെ ഇരുന്നു കൊണ്ടാണ് ... ദിവസത്തിന്റെ മുക്കാൽ ഭാഗവും ബ്ലോഗ്ഗിലെ മാത്രം മനസ്സ് തുറക്കുന്ന ഒരു കൂട്ടായ്മ ... തൊട്ടടുത്ത ഡെസ്കിൽ ഇരിക്കുന്നവരോട് വരെ പിങ്ങ് ചെയ്യുന്ന ടീംസ് ... പിന്നെ ഒരു ഗമ ക്ക് വേണേൽ ഐ.ടി പ്രഫഷണൽസ് എന്നും പറയാം .. (അതെന്താണെന്ന് അറിയാത്തവരാണ് ഞങ്ങൾ ഫ്രെഷെറ്സിൽ പലരും .. !!).. ചിലപ്പോൾ തോന്നാറുണ്ട് ഇങ്ങനെ ഒക്കെ മതിയോ എന്ന് ... പക്ഷെ അപ്പോഴേക്കും കേരളത്തിലെ വേനൽ മഴ പോലെ ഏതെങ്കിലും ഒരു കിടിലൻ പെണ്‍കുട്ടി (ഞങ്ങടെ ഭാഷയിൽ ചരക്ക് ) അത് വഴി പോകും...അപ്പൊ പിന്നെ നേരത്തെ തോന്നിയ ആ ചിന്ദ ( മറ്റേ നധ ടൈപ്പ് ചെയ്യാൻ പറ്റണില്ല  സോറി മലയാളം പണ്ഡിതൻമാരെ ) എങ്ങോട്ടോ ഓടി ഒളിക്കും ... പിന്നെ എനിക്ക് പണ്ട് മുതലേ ഈ പണി ഒന്നും എടുക്കാൻ ഇഷ്ടമാല്ലതോണ്ട് ഞാൻ ഇവടെ തന്നെ കാണും ...അതോണ്ട് സ്ഥിരം പോസ്റ്റുകൾ കാണും. (എന്റെ ബ്ലോഗ്‌ .. എനിക്ക് തോന്നിയത് ചെയ്യും !!)
അതോണ്ട് സൈറ്റ് മാറി കേറി എതിയതാനെക്കിലും വായിച്ചിട്ട് പോയാ മതി ...
അടുത്ത ബ്ലോഗ്‌ മുതൽ ഇവടെ ജോലി ചെയ്യാൻ എത്തിയ കഥ പറയാം .. കൂടാതെ എന്റെ റൂമിലെ തെണ്ടികളെയും പരിചയപെടുത്താം .  നല്ല വിശദമായിട്ട് തന്നെ ..


അപ്പൊ നിർത്തട്ടെ ?? എന്റെ കൈ കഴക്കുന്നു ....



വാൽകഷ്ണം :: ഞാൻ തെന്നെ എഴുതിയ ചില കഥകളും വരും ബ്ലോഗ്ഗുകളിൽ വായിക്കാം ... ഇതിലും വലിയ എന്ത് ശിക്ഷയാ നിനക്കൊക്കെ ഞാൻ തരാ ????



വായിച്ചിട്ട് ഇഷ്ടപെട്ടാ മാത്രം കമന്റ്‌ മതി.... ആരും കേറില്ല എന്നൊക്കെ ഞാൻ വെറുതെ പറഞ്ഞതാ ... എനിക്കറിയാം എല്ലാരും എന്റെ ബ്ലോഗ്ഗിൽ കേറും ന്നു  !!!! :-))
    

5 comments:

  1. നല്ല അഭിപ്രായങ്ങൾ തന്നാൽ അടുത്ത പോസ്റ്റ്‌ മുതൽ മെച്ചപെടുത്താൻ ശ്രമിക്കാം ട്ടോ ...

    ReplyDelete
  2. da konduto manasil ammo ninte ulil ethrekum und enne arinijila machu

    ReplyDelete
  3. da enthonnokkayada ithu....
    athra visadamaya parijaya peduthalukal onnum venda....manassilayoda thendi

    ninte roomile mattoru thendi....



    ReplyDelete